Asianet News MalayalamAsianet News Malayalam

മെഡി. കോളേജിലെ കൊവിഡ് രോഗിയുടെ ആത്മഹത്യ, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

human rights commission case registered on thiruvananthapuram covid patients death
Author
Thiruvananthapuram, First Published Jun 10, 2020, 4:32 PM IST

തിരുവനന്തപുരം: കൊവിഡ് ഐസൊലേഷൻ വാർഡിൽ  രോഗി തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചത്. കൊവിഡ്  നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് അധികൃതരുടെ വിശദീകരണം. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്ന്  നാട്ടുകാരാണ്  ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്ക് മേൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

Follow Us:
Download App:
  • android
  • ios