കൊല്ലം: രാത്രി സമയത്ത് യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും മുതി‍ർന്ന പൗരൻമാരേയും പെരുവഴിയിൽ ഇറക്കി വിടുന്ന സംഭവങ്ങൾ ഇനി ആവ‍ർത്തിക്കരുതെന്ന് കെഎസ്ആ‍ർടിസിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്. 

ഇത്തരം സംഭവങ്ങൾ ഇനിയും ആവ‍ർത്തിക്കുന്ന പക്ഷം ഉത്തരവാദികളായ ജീവനക്കാ‍ർക്കെതിരെ കർശന നടപടി സ്വീകരിച്ച് വിവരം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും കെഎസ്ആ‍ർടിസി എംഡിയോട് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. 

മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാര്‍ ആണ് കെഎസ്ആർടിസി എംഡിക്ക് ഈ ഉത്തരവ് നൽകിയത്. കൊല്ലം കടപ്പാക്കട സ്വദേശി കെ.പി.രാധാകൃഷ്ണന്‍റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍.