ജൂൺ 8ന് അമ്മാവൻ്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞാണ് റോസിലി ഇറങ്ങിയതെന്നും സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കൊച്ചി : നരബലിയിൽ കൊല്ലപ്പെട്ട റോസിലിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ് . എല്ലാ സാമ്പത്തിക ആവശ്യങ്ങളും താൻ നിറവേറ്റിയിരുന്നു . ലോട്ടറി കച്ചവടം പോലും അറിഞ്ഞിരുന്നില്ലെന്ന് സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോസിലി സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി അറിഞ്ഞില്ല. അത്തരം താത്പര്യം റോസിലിക്ക് ഇല്ലായിരുന്നു. ഷാഫിയെ അറിയാമെന്നോ ഇത്തരത്തിൽ ഒരാളെ പരിചയം ഉണ്ടെന്നോ പറഞ്ഞിരുന്നില്ലെന്നും സജീഷ് പറഞ്ഞു . ഫോണിൽ കിട്ടാതിരുന്നപ്പോഴാണ് പരാതി നൽകിയത്.
താനും റോസിലിയും തമ്മിൽ വർഷങ്ങളായി അടുപ്പം ഉണ്ട് . വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു . ജൂൺ 8ന് അമ്മാവൻ്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞാണ് റോസിലി ഇറങ്ങിയത്. ചങ്ങനാശേരിയിലെ മാമൻ ഗൾഫിൽ നിന്ന് വന്നു എന്നാണ് പറഞ്ഞത് സജീഷ് പറഞ്ഞു. സജീഷിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു
നരബലി:പൊലീസിനും വീഴ്ച,റോസിലിയെ കാണാനില്ലെന്ന പരാതിയിൽ കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം
