ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ പോയി. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്. 

തിരുവനന്തപുരം: പാലോട് (Palode) പെരിങ്ങമലയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു (murder). പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗമാണ് കിടപ്പു മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽപോയ ഭർത്താവ് അബ്ദുള്‍ റഹീമിനുവേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. നാസിലയും ഭർത്താവും മകളും മാതാപിതാക്കളുമായുമായിരുന്നു പാലോട്ടുള്ള വീട്ടിൽ താമസം. ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ പോയി. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്. 

YouTube video player

തൊട്ടടുത്ത് 13 വയസ്സുകാരി മകള്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ റഹിം രക്ഷപ്പെട്ടിരുന്നു. നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിരിക്കുന്നത്. മദ്യപാനിയായിരുന്നു അബ്ദുൾ റഹിം മദ്യവിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണ്. നാസിലയക്കും മകള്‍ക്കും അബ്ദുൾ റഹിം ഒരു മുട്ടായി കൊടുത്തുവെന്ന അമ്മ പറയുന്നു. മയക്കുമരുന്ന് നൽകിയ ശേഷമാണോ കുത്തികൊന്നതെന്ന് സംശയിക്കുന്നുണ്ട്. തൊട്ടടുത്ത കിടന്ന മകളോ സമീപത്തെ മുറിയിലുണ്ടായിരുന്ന മാതാപിക്കളോ നിലവിളിയൊന്നും കേട്ടിരുന്നില്ല. ചാക്ക ഐടിഎയയിലെ ക്ലർക്കാണ് അബ്ദുള്‍ റഹിം. തിരുവനന്തപുരം റൂറൽഎസ്പി പി.കെ. സ്ഥലം സന്ദർശിച്ചു. പാലോട് പൊലീസ് പ്രതിക്കായി അന്വേഷണം തുടരുന്നു.