Asianet News MalayalamAsianet News Malayalam

'സ്ത്രീകളെ അപമാനിക്കാൻ പറഞ്ഞതല്ല, എനിക്കും അഞ്ചു പെണ്മക്കൾ'; അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി

തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി പറയുന്നു. 

I did not mean to insult women I have five daughters MM Mani reacts to the obscene remark fvv
Author
First Published Oct 13, 2023, 10:29 AM IST

ഇടുക്കി: നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം എം മണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി പറയുന്നു. 

ചില ഉദ്യോഗസ്‌ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോൺഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭർത്താക്കന്മാർക്ക് നല്ലത് വരുത്താനാണ് അവർ പ്രാർത്ഥിക്കേണ്ടതെന്നും എം എം മണി കൂട്ടിച്ചേർത്തു. ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സർക്കാരിന് മുതൽ ഉണ്ടാക്കാൻ ആരാണ് പറഞ്ഞത് എന്നായിരുന്നു വിവാദ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. 

എം എം മണിയുടെ നാവ് നന്നാവാൻ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എം എം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. എം എം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം എന്ന് പ്രാര്‍ത്ഥന ചൊല്ലിയായിരുന്നു പ്രതിഷേധം. വിവാദ പരാമർശത്തിൽ എം എം മണിക്കെതിരെ ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർ​ഗനൈസേഷൻ) ഡിജിപിക്ക് പരാതി നൽകിയിരുന്നു.

പഞ്ചായത്ത് അസി.സെക്രട്ടറി നാട് വിട്ടത് സിപിഎം ഭീഷണി കൊണ്ട് ,നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വിഡിസതീശന്‍ 

'ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലുമെന്ന്' എം എം മണി പറഞ്ഞിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios