സമരത്തിനിറങ്ങിയ ബിജെപിയുടെ പ്രമുഖ നേതാവ് കെ സുരേന്ദ്രന് ദിവസങ്ങളോളമാണ് ജയിലിൽ കഴിയേണ്ടി വന്നത്. സ്വന്തം സമുദായത്തിൽ പെട്ടവർക്ക് സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിവാദത്തിൽ ആരുടെയും പക്ഷം പിടിക്കാതിരുന്നിട്ടും താൻ പല വ്യക്തികളാലും അകാരണമായി വേട്ടയാടപ്പെട്ടു. സമുദായ അംഗങ്ങൾ കേസിൽ പെടാതിരിക്കാനാണ് ശബരിമല പ്രശ്നത്തിൽ സമരമുഖത്ത് ഇറങ്ങരുതെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരത്തിനിറങ്ങിയ ബിജെപിയുടെ പ്രമുഖ നേതാവ് കെ സുരേന്ദ്രന് ദിവസങ്ങളോളമാണ് ജയിലിൽ കഴിയേണ്ടി വന്നത്. സ്വന്തം സമുദായത്തിൽ പെട്ടവർക്ക് സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും പക്ഷെ തന്‍റെ നിലപാട് പലരും തെറ്റിദ്ധരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തെ അംഗീകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു