Asianet News MalayalamAsianet News Malayalam

റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരും,എല്ലാ മാസവും റിപ്പോർട്ട് നൽകണം-മന്ത്രി മുഹമ്മദ് റിയാസ്

തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട് . റോഡ് പണി കൃത്യമാണോ എന്നറിയാൻ ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ അടുത്ത മാസം 19, 20 ന് നേരിട്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

IAS Officers To Inspect Road says Minister Muhamamd Riyaz
Author
First Published Sep 29, 2022, 11:03 AM IST


തിരുവനന്തപുരം :  45 ദിവസത്തിൽ ഒരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക . സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും . ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടണം. റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. 

 

ഉദ്യോ​ഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട് . റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും . ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

നിലവിലെ പരിശോധന തുടങ്ങിയ ശേഷം ആയിരക്കണക്കിന് പ്രവൃത്തികൾ നടന്നു . ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു . തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട് . റോഡ് പണി കൃത്യമാണോ എന്നറിയാൻ ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ അടുത്ത മാസം 19, 20 ന് നേരിട്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

Follow Us:
Download App:
  • android
  • ios