പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നൽകിയത്.

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട റിമാൻഡിലായിരുന്ന സുകാന്ത് സുരേഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന്റെ ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് സഹപ്രവർത്തകനായിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്നതാണ് പ്രോസിക്യൂഷൻ കേസ്. പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായത് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നൽകിയത്. സുകാന്ത് ഉപയോഗിക്കുന്ന ഫോൺ നമ്പറുകളുടെ അടക്കം വിശദാംശങ്ങൾ ഹാജരാക്കാനും സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

YouTube video player