കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം‍കുഞ്ഞിന്‍റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഈ റിപ്പോ‍ർട് കിട്ടിയ ശേഷമാകും ഇബ്രാംഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ കോടതി പരിഗണിക്കുക. വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്നലെ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ എത്തി ഇബ്രാംഹിംകു‌ഞ്ഞിന്‍റെ ആരോഗ്യനില പരിശോധിച്ചിരുന്നു.