Asianet News MalayalamAsianet News Malayalam

ഇടമലക്കുടിശൈശവവിവാഹം; പ്രതി ഒളിവിൽ, പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു

അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ  പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  

idamalakudy child marriage  girl was taken to a shelter home
Author
First Published Feb 1, 2023, 8:11 PM IST

മൂന്നാർ: ഇടമലക്കുടി കണ്ടത്തിക്കുടിയിൽ 16 കാരിയെ 47 വയസുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ മൂന്നാർ പൊലീസിന് കഴിഞ്ഞില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.   പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു.  

എസ്ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘം കുടിയിൽ പ്രതിയെ തേടി എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി എന്നാണ് വിവരം. തുടർന്ന് പൊലീസ് വിവാഹം നടന്നത് സംബന്ധിച്ച്  തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു. അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ  പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്. ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.  പോലീസ് നിരീക്ഷണവും വനം വകുപ്പിന്‍റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്‍റെ മേൽനോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Follow Us:
Download App:
  • android
  • ios