വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങിപോവുകയായിരുന്നു.ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. സഹയാത്രികയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. നാഗരുകുഴി -പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയ ടിപ്പർ ആണ് അപകടത്തിൽ പെട്ടത്. കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പര്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player