ഇടുക്കി ചെറുതോണി വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്കൂള്‍ ഗ്രൗണ്ടിലാണ് വേദി.പ്രദര്‍ശന വിപണന മേളയോടൊപ്പം കലാപരിപാടികള്‍, സെമിനാറുകള്‍, ഭക്ഷ്യമേള. പ്രവേശനം സൗജന്യം

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ നടക്കുന്ന "എന്‍റെ കേരളം 2023" പ്രദര്‍ശന വിപണന മേള ഇടുക്കിയിൽ ഏപ്രിൽ 28 മുതൽ മെയ് നാല് വരെ നടക്കും. ഇടുക്കി ചെറുതോണി വി.എച്ച്.എസ്.എസ് വാഴത്തോപ്പ് സ്കൂള്‍ ഗ്രൗണ്ടിലാണ് വേദി.പ്രദര്‍ശന വിപണന മേളയോടൊപ്പം കലാപരിപാടികള്‍, സെമിനാറുകള്‍, ഭക്ഷ്യമേള എന്നിവ നടക്കും. പ്രവേശനം സൗജന്യം.

പ്രധാന പരിപാടികള്‍: ഏപ്രിൽ 28-ന് വൈകീട്ട് ഏഴിന് ഗായിക സിത്താര കൃഷ്‍ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ. ഏപ്രിൽ 29-ന് വൈകീട്ട് ഏഴിന് ആട്ടം കലാസമിതി, ചെമ്മീൻ മ്യൂസിക് ബാൻഡ് ഫ്യൂഷൻ സംഗീത പരിപാടി. ഏപ്രിൽ 30-ന് വൈകീട്ട് ഏഴിന് ഡാൻസ് ആന്‍ഡ് മ്യൂസിക് മെഗാ ഷോ. മെയ് ഒന്നിന് ഗൗരി ലക്ഷ്മി മ്യൂസിക് ബാൻഡ്. മെയ് രണ്ട് വൈകീട്ട് ഏഴിന് "കനൽ" അവതരിപ്പിക്കുന്ന നാടൻ സംഗീതം. മെയ് മൂന്ന് ബുധനാഴ്ച്ച രാത്രി ഏഴിന് കൊമേഡിയൻമാരായ ഉല്ലാസ് പന്തളം, നോബി എന്നിവര്‍ നയിക്കുന്ന കോമഡി മെഗാഷോ "ഉല്ലാസരാവ്". മെയ് നാലിന് വൈകീട്ട് ഏഴിന് "ആൽമരം മ്യൂസിക് ബാൻഡ്" പാടുന്നു.

ഏപ്രിൽ 29 മുതൽ ദിവസവും വൈകീട്ട് 4.30 മുതൽ കോളേജ് വിദ്യാര്‍ത്ഥികള്‍, 5.30-ന് പ്രാദേശിക കലാകാരന്മാർ പരിപാടികള്‍ അവതരിപ്പിക്കും. ഏപ്രിൽ 29 മുതൽ രാവിലെ 10-ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ക് ഷോപ്പുകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സെമിനാറുകളും നടക്കും.