കടപ്പന: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിൽ. പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം, മൂന്ന് ചെയിൻ മേഖലയിൽ ഇനിയും പട്ടയം നൽകിയില്ല തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് സമരം.

ഇടുക്കിയിലെ പട്ടയഭൂമി കൃഷിക്കും ചെറിയ വീട് വയ്ക്കാനും മാത്രമേ വിനിയോഗിക്കാവൂ എന്ന സർക്കാർ ഉത്തരവിൽ ഭേഗതികൾ വരുത്താമെന്ന് ഡിസംബറിൽ നടന്ന സർവ്വ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതാണ്.

എന്നാൽ എട്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. നിയമം സംസ്ഥാനത്തിന് മൊത്തം ബാധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്കും പോവുകയാണ്. ഇതോടെയാണ് പ്രതിപക്ഷം സമരത്തിലേക്കിറയത്

ഭൂപ്രശ്നങ്ങൾ ഉണ്ടാക്കിയത് തന്നെ കോണ്ഗ്രസും യുഡിഎഫുമാണെന്നാണ് ഇതിൽ മന്ത്രി എംഎം മണിയുടെ മറുപടി.