കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്തര്‍ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ (കെ.എൻ.എം )കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനി എന്നിവരാണ് ഞായറാഴ്ച പെരുന്നാളെന്ന് അറിയിച്ചത്. കൊവിഡ് വൈറസിന്‍റെയും ലോക്ഡൗൺ നിയന്ത്രണങ്ങളുടേയും സാഹചര്യത്തിൽ ഇത്തവണ പെരുന്നാൾ നമസ്ക്കാരം വീടുകളിലായിരിക്കും നടത്തുക.