ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ പറഞ്ഞു. 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരില്ലെന്നാണ് പ്രതീക്ഷ. ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി പറമ്പിക്കുളത്തെ പ്രദേശവാസികൾ ഇന്ന് സമരം ചെയ്യുകയാണ്. കെ ബാബുവിന്‍റെ നേതൃത്വത്തിലാണ് ഇന്ന് സത്യഗ്രഹ സമരം നടത്തുന്നത്. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തി വെച്ചിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.