Asianet News MalayalamAsianet News Malayalam

റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും: തലശ്ശേരി ബിഷപ്പ്

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പ്രതികരണം. 

If central govt hike the price of Rubber we will support them says thalassery bishop
Author
First Published Mar 19, 2023, 9:07 AM IST

കണ്ണൂർ: റബ്ബർ വില കേന്ദ്ര സർക്കാർ  300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി. കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിഥമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം. കർഷകരെ സഹായിച്ചാൽ ബിജെപിയെ  വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ്   ആർച്ച് ബിഷപ് പ്രഖ്യാപിക്കുന്നത്. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പോം കൂട്ടാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സിറോ മലബാർ സഭയിലെ ആർച്ച് ബിഷപ് തന്നെ ബിജെപി സഹായ വാഗ്ദാനവുമായി രംഗത്ത് വരുന്നതിന്  രാഷ്ട്രീയ പ്രാധാന്യമേറയാണ്.  ഇരുമുന്നണികളും  കർഷകരെ സഹായിച്ചില്ലെന്ന പരാതി പറഞ്ഞാണ് ബിജെപി അനുകൂല നിലാട് സ്വീകരിക്കാൻ മടിയില്ലെന്ന പ്രഖ്യാപനം.  പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ച ആയപ്പോഴും മുൻ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല  ആരോടും അയിത്തം ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  കത്തോലിക്കാ സഭയിലെ പ്രമുഖനായ ആർച്ച് ബിഷപ്പിന്റെ നിലപാട് ഇരുമുന്നണികൾക്കും ആശങ്കയായിട്ടുണ്ട്. എന്നാൽ ബിഷപ്പിനെ പരസ്യമായി തള്ളി പറയാതെ ബിജെപിയുടെ മോഹം നടക്കില്ലെന്നാണ് ഇരുമുന്നണികളുടേയും പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളമാണ് അടുത്ത ലക്ഷ്യം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രസ്താവന ബിജെപിയെ സംബന്ധിച്ച് സന്തോഷകരമാണെങ്കിലും  മുന്നോട്ടുവെച്ച ഉപാധികൾ ബിജെപിയ്ക്കും വെല്ലുവിളിയാണ്.

Follow Us:
Download App:
  • android
  • ios