ഇവർക്ക് രണ്ടര കോടി രൂപ പിഴയും കോടതി ചുമത്തി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വർഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും വിധിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിന്‍റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തത്. ക്രമക്കേടിലൂടെ നേടിയെടുത്ത ഭൂരിഭാഗം സ്വത്തുക്കളും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെയും കേസിൽ പ്രതി ചേർത്തത്. സിബിഐ സ്പെഷ്യൽ ജഡ്ജ് കെ കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്.

പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫോഴ്സ്, ക്രൈംബ്രാഞ്ച് വെങ്കിടേഷിന്

'റസാഖിന്‍റെ മരണത്തിന് കാരണം യുഡിഎഫ്'; പാര്‍ട്ടിക്ക് കുറ്റബോധമില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News