Asianet News MalayalamAsianet News Malayalam

KSEB : കെഎസ്ഇബി ഭൂമി വിവാദം; മൂന്നാറിൽ നിയമ വിരുദ്ധ നിർമാണം, ഭൂമി നൽകിയത് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്

നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു

illegal construction in kseb land in munnar by cpm
Author
Munnar, First Published Feb 16, 2022, 7:52 AM IST

ഇടുക്കി: കെ എസ് ഇ ബി ഭൂമി വിവാദത്തിൽ(kseb land dispute) പുതിയ തെളിവുകൾ പുറത്ത്. മൂന്നാറിൽ (munnar)കൈമാറിയ ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണവും(illegal construction) നടത്തിയെന്ന് വ്യക്തമായി. സി പി എം (cpm)ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിര‍മാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് നിര‍മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. 
 
നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയത് ബോർഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടർന്ന് രേഖകൾ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.

കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള പരസ്യ പോരിനിടെയാണ് അനധികൃത ഭൂമി കൈമാറ്റം വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് രം​ഗത്തെത്തിയത്.ടൂറിസം വികസനത്തിന് സി പി എം ഭരണത്തിലുള്ള പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകിയെന്നായിരുന്നു ഫഎയ്സ് ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് പറഞ്ഞത്. ഫുൾ ബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നൂറു കണക്കിന് ഏക്കർ ഭൂമി വാണിജ്യ പാട്ടത്തിന് നൽകിയത് കമ്പനിയുടെ ഉത്തമ താൽപര്യം നിലിർത്തിയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് ചോദിച്ചി‌രുന്നു.

മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേൽൻ പ്രസിഡന്റ് എം ജി സുരേഷ് കുമാരിന്റഎ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മുൻ മന്ത്രി എം എം മണിയെ അടക്കം സംശയ നിഴലിലാക്കിയുള്ള കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ  പോസ്റ്റ്. അതിനിടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള തർക്ക പരിഹാരത്തിന് രാഷ്ട്രീയ ഇടപെടൽ നടത്താൻ തീരുമാനമായി. വൈദ്യുതി മന്ത്രി എൽഡിഎഫ് കൺവീനർ,സിഐടിയു നേതൃത്വം എന്നിവർ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമാി ചർച്ച നടത്താനാണ് തീരുമാനിച്ചത്. വൈദ്യുതി ഭവന് സി ഐ എസ് എഫ് സുരക്ഷ ഒരുക്കിയതിനെതിരേയും സി ഐ ടി യു രം​ഗത്തെത്തിയിരുന്നു.

കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണങ്ങൾ ഇങ്ങനെ

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു. 

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു. വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. ഇടതുയൂണിയനുകളും ചെയര്‍മാനും നിലപാടുകളിൽ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മന്ത്രിയുടേയും സര്‍ക്കാരിന്‍റേയും ഇടപെടല്‍ നിര്‍ണായകമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios