കൊച്ചി: കൊച്ചിയിലെ കോന്തുരുത്തി പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കൂടതൽ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. പുഴ സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാനാകില്ല. പുറമ്പോക്ക് ഭൂമി പോലെയല്ല പുഴ സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി ഓർമപ്പെടുത്തി.

എന്നാൽ കയ്യേറ്റമൊഴിപ്പിക്കാൻ  കൂടുതൽ സമയം വേണമെന്നായിരുന്നു കോർപറേഷന്‍റെ ആവശ്യം. കോച്ചി തേവര മുതൽ കോന്തുരുത്തി വരെ നീളുന്ന പുഴ പലയിടത്തും രണ്ടുമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. പുഴയിലെ കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ 2017ൽ കോടതി നിർദേശിച്ചിരുന്നെങ്കിലും കോർപറേഷൻ മുന്നോട്ടുപോയില്ല.