പാലക്കാട്: പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയിൽ . ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക  വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മിനിലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു

35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് വച്ചിരുന്നത്. തക്കാളിപ്പെട്ടികൾക്കിടയിൽ വച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.