ആലപ്പുഴ: ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ്‌ സുരേഷാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടാരവളവിനു സമീപത്തു നിന്നുമാണ് അമ്പലപ്പുഴ പൊലീസ് സുരേഷിനെ പിടികൂടിയത്. 

ഒരു ലിറ്റർ ചാരായം ഇയാളിൽ നിന്നും കണ്ടെത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസ് സ്റ്റേഷനിലും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ അറിയിച്ചു.