എടത്വ നോർത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്. രണ്ടര ലിറ്റർ വ്യാജ മദ്യമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിലായി. എടത്വ നോർത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്. കോഴിമുക്ക് ജംങ്ഷന് സമീപം പൊലീസ് പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്പോഴാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റർ വ്യാജ മദ്യം കണ്ടെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona