Asianet News MalayalamAsianet News Malayalam

എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു: 14- ക്കാരൻ പിടിയിൽ, സംഭവം വയനാട്ടിൽ

ഒരു മാസത്തോളം നീണ്ട  അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.  

Images of female students morphed using AI technology: 14 year old boy arrested, incident in Wayanad
Author
First Published Sep 29, 2023, 11:12 PM IST

വയനാട്: എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട  അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർത്ഥിനികൾ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ  മോർഫ് ചെയ്തു 14-കാരൻ  പ്രചരിപ്പിച്ചത്.

Also Read: 'സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു'; കാനഡക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി

അതേസമയം മറ്റൊരു കേസില്‍ ആലപ്പുഴ ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിലായി. അതേസമയം ആലപ്പുഴ ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിലായി. 

വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios