Asianet News MalayalamAsianet News Malayalam

അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുകയാണ്. കേരള കര്‍ണാടക തീരത്ത് ന്യൂമര്‍ദ്ദപാത്തിയും രൂപമെടുത്തിട്ടുണ്ട്. പതിനാറാം തീയതി വരെ മഴ തോരാനിടയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

imd alert heavy rains expected in northern districts
Author
Trivandrum, First Published Aug 14, 2019, 12:07 PM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അതിനാൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, 

ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ  ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിളായിരിക്കും ശക്തമായ മഴ പെയ്യുക. മറ്റന്നാൾ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.  രണ്ട് ദിവസം കൂടി ന്യൂനമർദ്ദം മൂലമുള്ള മഴ തുടരുമെന്നാണ് പ്രവചനം. അടുത്ത വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാൻ ഇടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 

കേരള കർണാടക തീർത്ത  ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ നാൽപ്പത് മുതൽ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

Follow Us:
Download App:
  • android
  • ios