Asianet News MalayalamAsianet News Malayalam

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഈ മണ്‍സൂണ്‍ സീസണില്‍ ഇതാദ്യമായാണ് ഇത്രയേറെ ജില്ലകളില്‍ ഒരേസമയം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇടുക്കി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും എങ്കിലും പ്രളയസമാനമായ സ്ഥിതി വിശേഷമുണ്ടാവില്ലെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. 

imd predict heavy to very heavy rain in kerala
Author
Delhi, First Published Jul 17, 2019, 5:06 PM IST

തിരുവനന്തപുരം: പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂലൈ 18 വ്യാഴം - ഇടുക്കി, മലപ്പുറം
ജൂലൈ 19 വെള്ളി - ഇടുക്കി, പത്തനംതിട്ട, കോട്ടയം
ജൂലൈ 20 ശനി - ഇടുക്കി, എറണാകുളം 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, മലപ്പുറം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍  അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലിമീറ്ററിലേറെ മഴ പെയ്യാനുള്ള സാധ്യതയുള്ളപ്പോള്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മേല്‍പ്പറഞ്ഞ അ‍ഞ്ച് ജില്ലകളിലും അതിനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാല്‍ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. 

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 

ജൂലൈ 17 - ഇടുക്കി, മലപ്പുറം
ജൂലൈ 18 - എറണാകുളം, കോഴിക്കോട്, കണ്ണൂർ 
ജൂലൈ 19 - എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 
ജൂലൈ 20 - പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം പാലക്കാട്, വയനാട് 
ജൂലൈ 21 - പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി 

ഓറഞ്ച് അലര്‍ട്ട്  പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മിമീ വരെ മഴ) അതിശക്തമായതോ (115 മിമീ മുതൽ 204.5 മില്ലീ മീറ്റര്‍ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 17 - തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ
ജൂലൈ 18 - തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, വയനാട്, കാസർഗോഡ് 
ജൂലൈ 19 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശൂർ , പാലക്കാട്, കാസർഗോഡ്
ജൂലൈ 20 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 21 - തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ

അടുത്ത മൂന്ന് ദിവസം കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍  ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios