തിരുവനന്തപുരം: ഏപ്രിൽ  23 മുതൽ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും, കര്‍ണാടകയിലും, തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ദീർഘകാല  ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം. 

Read More: കേരളത്തില്‍ ഇത്തവണയും മഴ കനക്കും? 'തമിഴ്നാട് വെതര്‍മാന്‍റെ' പ്രവചനം 
 

ദീർഘകാല ശരാശരിയുടെ 96-104% വരെയാണ്  സാധാരണയായി കണക്കാക്കുന്നത്.   പസിഫിക് സമുദ്രത്തിൽ ഇഎന്‍എസ്ഒയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡിയും മൺസൂൺ കാലയളവിൽ  ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്.  

Read More: രാജ്യത്ത് കാലവര്‍ഷം സാധാരണ നിലയിൽ ആകാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്