Asianet News MalayalamAsianet News Malayalam

കൊച്ചിൻ ഷി‌പ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു, പിടിയിൽ

അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി  എത്തിയത്

Impersonation at Cochin Shipyard afgan native arrested from Kolkata
Author
Kolkata, First Published Jul 21, 2021, 12:42 PM IST

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി  എത്തിയത്. അബ്ബാസ് ഖാൻ എന്ന അസമിൽ നിന്നുള്ള ഐഡി കാർഡാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ജോലി ചെയ്ത ശേഷം ഇയാൾ മടങ്ങിപ്പോയപ്പോഴാണ് സംഭവം പുറത്തായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആൾമാറാട്ടമാണെന്നും പ്രതി അഫ്ഗാൻ സ്വദേശിയാണെന്നും പറഞ്ഞത്. പിന്നാലെ തിരഞ്ഞുനടന്ന പൊലീസ് കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios