കെഎസ്ആർടിസി ബസില്‍ ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ സംഭവത്തില്‍ മൂന്ന്  ജീവനക്കാരെ സസ്പന്‍ഡ് ചെയ്തു. 

തിരുവനന്തപും: കെഎസ്ആർടിസി ബസില്‍ ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പന്‍ഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എംഡി ബിജു പ്രഭാകറാണ് സസ്പെന്‍ഷന് നിര്‍ദ്ദേശം നല്‍കിയത്. 

തിരുവന്തപുരത്ത് നിന്ന് മഗംലൂരുവിലേക്ക് ഇന്നെലെ വൈകിട്ട് പോയ സ്കാനിയ ബസ്സിലാണ് സംഭവം.ലോഗ് ഷീറ്റിലും അറ്റന്‍ഡന്‍സ് ഷീറ്റിലും വിഎം വിജീഷ്, ശ്രീജേഷ്എന്നിവരുടെ പേരാണ് രേഖപ്പെടുത്തിയരുന്നത്.

എന്നാല്‍ വിജീഷിന് പകരം ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സന്ദീപാണ് വണ്ടി ഓടിച്ചത്. കൊല്ലത്ത് വച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരേയും സസ്പെന്‍ഡ് ചെയ്തത്.