ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുന്നു. നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മുമായി ബിജെപി കേരളത്തിൽ ബന്ധമുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ: കേരളത്തിലെ സിപിഎം നയം, ബിജെപിയുമായുള്ള അന്തർധാര നയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ സുധാകരന്റെ പരാമർശം. ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുന്നു. നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മുമായി ബിജെപി കേരളത്തിൽ ബന്ധമുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തു വിടുമ്പോളും ഒരു ഇഡിയും വരുന്നില്ല. ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജൻസികൾ വന്നത്. പിണറായിക്കെതിരെ ഇ ഡി വന്നില്ലെന്നു മാത്രമല്ല ലാവ്‌ലിൻ കേസ് 33തവണ മാറ്റി വെച്ചു. പിണറായിക്ക് വേണ്ടി ബിജെപി സുപ്രീം കോടതിയിൽ വരെ സമ്മർദ്ദം ചെലുത്തിയെന്നും സുധാകരൻ പറഞ്ഞു. 

യൂത്ത് കോൺഗ്രസ് പുനസംഘടനയ്ക്കുള്ള മാർഗ്ഗനിർദേശങ്ങളിൽ ആശങ്ക; കേന്ദ്രനേതൃത്വത്തിന് പരാതി