Asianet News MalayalamAsianet News Malayalam

വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുളളവരെയാണ് മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

incident where the vlogger was assaulted; 11 DYFI activists arrested fvv
Author
First Published Dec 19, 2023, 7:43 PM IST

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായത്. മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 30ന് അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെയായിരുന്നു യു ട്യൂബറായ നിസാർ കുഴിമണ്ണയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ്  സാദിൽ, പ്രവർത്തകരായ കെ സൽമാൻ, എൻ.കെ അബ്ദുൽ ഗഫൂർ, ഉബൈദുല്ല ശാക്കിർ, കെ.വി ശ്രീജേഷ്, ടി.സി അബ്ദുൽ നാസർ, നസീർ പള്ളിയാലി, എസ് ജിനേഷ്, എംകെ മുഹമ്മദ് അനീസ്, മുഹമ്മദ് അഷ്‌റഫ്, പി സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്. 

കാപ്സ്യൂൾ മുതൽ കുട്ടിയുടുപ്പുകള്‍ വരെ, സ്വർണക്കടത്തിന്റെ പുതുവഴികള്‍; ഒരു സ്ത്രീ ഉൾപ്പടെ നാല് പേര്‍ അറസ്റ്റിൽ

നവ കേരള സദസ്സിസിൽ പരാതി നൽകാൻ എത്തിയതായിരുന്നു വ്ലോഗറായ കുഴിമണ്ണ സ്വദേശി നിസാർ. നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് സർക്കാരിനെ വിമർശിച്ച് നിസാർ നേരത്തെ വീഡിയോ ചെയ്തിരുന്നു. ഇതിലുളള അമർഷമാണ് മർദ്ദനത്തിന് കാരണമെന്നാണ് നിഗമനം. നിസാറിന്‍റെ പരാതിയിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും 20 ദിവസത്തിന് ശേഷം പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. നിസാറിന്‍റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽഫോണും മൈക്കും ഉൾപ്പെടെയുളള വസ്തുക്കൾ കണ്ടെടുക്കാനുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios