കൊച്ചിയിലെ പ്രത്യേകാന്വേഷണ സംഘത്തിന്‍റേതാണ് പരിശോധന. നേരത്തെ സൊസൈറ്റിയുടെ വടകരയിലെ ഹെഡ് ഓഫിസിലും  കോഴിക്കോട്ടെ ഓഫിസിലും  ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 

കൊച്ചി: ഊരാളുങ്കൽ സൊസൈറ്റിയിൽ രാത്രി വൈകിയും ഇൻകം ടാക്സ് പരിശോധന. കൊച്ചിയിലെ പ്രത്യേകാന്വേഷണ സംഘത്തിന്‍റേതാണ് പരിശോധന. നേരത്തെ സൊസൈറ്റിയുടെ വടകരയിലെ ഹെഡ് ഓഫിസി ലും കോഴിക്കോട്ടെ ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരുന്നു ഇവിടെ പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം, 5 വർഷത്തെ സാമ്പത്തിക വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കത്ത്

കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നൽകിയിരുന്നു. 5 വർഷത്തിനിടെ ഏറ്റെടുത്ത കരാറുകൾ അറിയിക്കണമെന്നും സർക്കാർ, സ്വകാര്യ കരാറുകളുടെ വിവരങ്ങൾ വേർതിരിച്ച് നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയിലേക്കും എത്തിയത്.