ലഷ്ക്കർ തലവൻ ഹാഫിസ് മുഹമ്മദ് സെയ്യിദിൻ്റെ മകൻ ഹാഫിസ് തൽഹ സെയ്യിദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.
ദില്ലി/കശ്മീർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. അനന്തനാഗിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ കമാൻഡർ നിസാർ ദാറിനെ സൈന്യം വകവരുത്തി. കുൽഗാമിലും ഒരു ഭീകരനെ വധിച്ചെന്നാണ് സൈന്യം അറിയിക്കുന്നത്. ഇരു സ്ഥലങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നു.
അതിനിടെ ലഷ്ക്കർ തലവൻ ഹാഫിസ് മുഹമ്മദ് സെയ്യിദിൻ്റെ മകൻ ഹാഫിസ് തൽഹ സെയ്യിദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.
ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുന്ന മുപ്പത്തിരണ്ടാമത്തെ വ്യക്തിയാണ് തൽഹ സെയ്യിദ്. തൽഹയുടെ പിതാവ് ഹാഫിസ് സെയ്യിദിനെ പാക് കോടതി 32 വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യ മകനെയും ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലഷ്കർ ഈ ത്വയ്ബയ്ക്കായി ധനസമാഹരണം നടത്തുന്നതും, പല ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും തൽഹ സെയ്യിദാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. പാകിസ്ഥാനിലെ ലഷ്കർ കേന്ദ്രങ്ങൾ ഇയാൾ നിരന്തരം സന്ദർശിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നു.
