Asianet News MalayalamAsianet News Malayalam

സിനിമ തീയേറ്റുകള്‍ നാളെ മുതല്‍ അടച്ചിടും, സിനിമകളുടെ ഷൂട്ടിംഗും നിർത്തുന്നു

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ മലയാള സിനിമകളുടെ ഷൂട്ടിം​ഗ് ഇന്ന് വൈകിട്ടോടെ നിർത്തും. 

inema theaters will be closed from tomorrow due to covid 19
Author
Kochi, First Published Mar 10, 2020, 3:35 PM IST

കൊച്ചി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവയ്ക്കും. സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോ​ഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്. 

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ മലയാള സിനിമകളുടെ ഷൂട്ടിം​ഗ് ഇന്ന് വൈകിട്ടോടെ നിർത്തും. നിലവിൽ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്ന് യോ​ഗം നിർദേശിച്ചു.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മ​ദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios