കോഴിക്കോട്:  നിയമസഭാംഗത്വം രാജിവെച്ച് പാർലമെന്റിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് വോട്ടർമാരെ കബളിപ്പിക്കലും വിഡ്ഢികളാക്കലുമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്. ഫാസിസത്തെ വരിഞ്ഞുകെട്ടുമെന്ന് വീരസ്യം മുഴക്കി ലോക്സഭയിലേക്ക് പോയവർ, പാതി വഴിയിൽ തിരിച്ച് പോരുന്നത് ഏത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.