'നിലവിൽ മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ ചിന്ത ഫാഷിസ്റ്റു വിരുദ്ധതയുടെയോ മത നിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ല'.
കോഴിക്കോട് : സാമുദായിക രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിക്കാതെ മുസ്ലിം ലീഗിന് ഇടതുപക്ഷ മത നിരപേക്ഷ മുന്നണിയിലേക്ക് കടന്നു വരാനാവില്ലെന്നു ഐഎൻഎൽ. നിലവിൽ മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ ചിന്ത ഫാഷിസ്റ്റു വിരുദ്ധതയുടെയോ മത നിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ല. അധികാര നഷ്ടത്തിന്റെ ആധി പേറുന്ന ലീഗിനു മൂന്നാം തവണയും അധികാരലഭ്യതയുടെ വിദൂര സാധ്യത പോലുമില്ല എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലുള്ള അവസരവാദ നിലപടാന് ലീഗ് ഇപ്പോൾ സ്വീകരിക്കുന്നകതെന്നും സംസ്ഥാന സെക്രറ്ററിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപെടുത്തുകയും വർഗീയ ഫഷിസ്റ്റ് കൾക്ക് വളമേകുകയും ചെയ്യുമെന്നും സെക്രറ്ററിയറ്റ് വിലയിരുത്തി.
