40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്.  


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനെ തുടര്‍ന്നാണ്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രത്യേക ജാഗ്രതാ നിർദ്ദേശം

01-08-2020 മുതൽ 05-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മധ്യ അറബിക്കടലും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ (ഓഗസ്റ്റ് 4 മുതൽ 5 വരെ) എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.