എം പാനൽ ചെയ്ത വിതരണക്കാരുടെ സാധനങ്ങൾക്ക് ​ഗുണനിലവാരമില്ലെന്ന ​ഗുരുതര കണ്ടെത്തലും കത്തിലുണ്ട്. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങൾ നൽകാൻ കോക്കസായി ഇവർ പ്രവർത്തിക്കുന്നു. അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദേശം

തിരുവനന്തപുരം: സപ്ലൈകോയിൽ ഇപ്പോഴും ഇടനിലക്കാരെന്ന് ഉന്നത ഉദ്യോ​ഗസ്ഥരുടെ റിപ്പോർട്ട്. ടെണ്ടർ നടപടികൾ പൊളിച്ചെഴുതണമെന്നും ഉന്നത ഉദ്യോ​ഗസ്ഥർ നൽകിയ കത്തിൽ പറയുന്നു. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സർക്കാരിന് കത്ത് നൽകിയത്. നാല് മാസം മുമ്പാണ് സർക്കാരിന് ഈ കത്ത് നൽകിയത്. കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
എന്നാൽ കത്ത് കിട്ടി നാല് മാസമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല. 

എം പാനൽ ചെയ്ത വിതരണക്കാരുടെ സാധനങ്ങൾക്ക് ​ഗുണനിലവാരമില്ലെന്ന ​ഗുരുതര കണ്ടെത്തലും കത്തിലുണ്ട്. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങൾ നൽകാൻ കോക്കസായി ഇവർ പ്രവർത്തിക്കുന്നു. അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദേശം. 
ജനങ്ങൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ നൽകണമന്നും കത്തിൽ പറയുന്നുണ്ട്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേത്യത്വത്തിൽ ടെണ്ടർ കമ്മറ്റി വേണമെന്ന് ശുപാർശയും കത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona