കോന്നിയിലെ വിവാദ പാറമട അനുമതിയിൽ കോൺഗ്രസിൽ കലാപം രൂക്ഷം. തീരുമാനം പുന:പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിന് പാർട്ടി നേതൃത്വം നിർദേശം നൽകി.

പത്തനംതിട്ട: കോന്നിയിലെ വിവാദ പാറമട അനുമതിയിൽ കോൺഗ്രസിൽ കലാപം രൂക്ഷം. അടിയന്തര കമ്മിറ്റി ഇന്ന് തന്നെ വിളിച്ച് തീരുമാനം പുന:പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിന് പാർട്ടി നേതൃത്വം നിർദേശം നൽകി. വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ പുതിയ ക്വാറിക്ക് ആണ് കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്ത്‌ അനുമതി നൽകിയത്. എന്നാൽ കമ്മറ്റി തീരുമാനം അട്ടിമറിച്ച് വഴിവിട്ട നീക്കത്തിലൂടെ അനുമതി നൽകിയെന്ന് ആരോപിച്ച യുഡിഎഫ് ജനപ്രതിനിധികൾ തന്നെ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. പാറമട പ്രവർത്തനം തുടങ്ങിയ ആനകുത്തിയിൽ ജനകീയ സമരസമിതിയും പ്രതിഷേധം തുടങ്ങി. കോന്നി മെഡിക്കൽ കോളേജിനോട് ചേർന്ന ജനവാസ മേഖലയിൽ ആണ് പാറമട.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News