Asianet News MalayalamAsianet News Malayalam

യാക്കോബായ സഭയിൽ വീണ്ടും ആഭ്യന്തര കലഹം; സഭാ ആസ്ഥാനത്ത് കയ്യാങ്കളി

യാക്കോബായ സഭയിലെ സേവന സംഘടനയായ കേഫാ സജീവമാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഉത്തരവാണ് പുതിയ കലഹത്തിന് പിന്നില്‍. 

internal issues get worse in Jacobite church devotees and rebels fights in church capital
Author
Kochi, First Published May 11, 2019, 6:33 PM IST

കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്. സഭാധ്യക്ഷനായ ബസേലിയോട് തോമസ് പ്രഥമൻ ബാവയെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷത്തെ യുവജനവിഭാഗവും തമ്മിൽ സഭാ ആസ്ഥാനത്ത് കയ്യാങ്കളി. കേഫ എന്ന സംഘടന പുനസംഘടിപ്പിക്കണമെന്ന സഭാധ്യക്ഷന്റെ കൽപ്പനയെ ചൊല്ലിയായിരുന്നു തർക്കം

യാക്കോബായ സഭയിലെ സേവന സംഘടനയായ കേഫാ സജീവമാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ഉത്തരവാണ് പുതിയ കലഹത്തിന് പിന്നില്‍.  നിർജീവമായ കേഫാ യൂണിറ്റുകളുടെ പ്രവർത്തനം ഇടവകകളിൽ സജീവമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 22ന് ആണ് കാതോലിക്കാ ബാവ കൽപ്പന ഇറക്കിയത്. എന്നാൽ നിലവിൽ സഭാ ഭരണം കയ്യാളുന്ന വിമതപക്ഷം കേഫാ എന്ന പേരിൽ തന്നെ പുതിയ സംഘടന രൂപീകരിച്ചതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്. സംഘടനയുടെ സർട്ടിഫീക്കറ്റ് വിതരണ ചടങ്ങ് നടക്കുന്നതിനിടെ പുത്തൻകുരിശിലേ സഭാ ആസ്ഥാനത്തേക്ക് ബാവ അനുകൂലികളായ യുവജനവിഭാഗം എത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.

നിലവിൽ നില നിൽക്കുന്ന സംഘടനയുടെ പേരിൽ തന്നെ പുതിയ സംഘടന രജിസ്റ്റർ ചെയ്തതാണ് ബാവ അനുകൂലികളെ ചൊടിപ്പിച്ചത്. എന്നാൽ സേവനപ്രവർത്തനങ്ങൾക്കാണ്, സംഘടനയുടെ പേരിനല്ല പ്രാധാന്യം എന്ന് വിമതവിഭാഗവും പറയുന്നു.ആഭ്യന്തര കലഹത്തെ തുടർന്ന് ശ്രേഷ്ഠ ബാവ മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സഭയിലെ ആഭ്യന്തരതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 

Follow Us:
Download App:
  • android
  • ios