Asianet News MalayalamAsianet News Malayalam

കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്; തളിപ്പറമ്പിൽ നൂറിലേറെ പേർ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി

എന്നാൽ പ്രകടനം നടത്തിയവർക്കും പോസ്റ്ററൊട്ടിച്ചവർക്കും പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം.

internal rifts in kannur cpm one group from taliparamba takes to the streets with protest
Author
Kannur, First Published Oct 21, 2021, 10:23 AM IST

കണ്ണൂർ: കണ്ണൂർ (Kannur)സിപിഎമ്മിലെ(CPM) വിഭാഗീയത തെരുവിലേക്ക്. ലോക്കൽ സമ്മേളനത്തിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പുറത്തേക്ക് വന്നത്. തളിപ്പറമ്പിലെ പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി. പാർട്ടി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടി. നഗരസഭ മുൻ ഉപാധ്യക്ഷനായിരുന്ന കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിൽ. 

തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും കെ മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തന്റെ അനുകൂലികളെ ലോക്കൽ കമ്മറ്റിയിൽ ഉൾപെടുത്തുന്നില്ലെന്നാരോപിച്ചായിരുന്നു നടപടി. എന്നാൽ പ്രകടനം നടത്തിയവർക്കും പോസ്റ്ററൊട്ടിച്ചവർക്കും പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം.

Follow Us:
Download App:
  • android
  • ios