മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം

കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ അതിക്രമം. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന സംഘം പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികൾ ആണ് പ്രതികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. 

തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

YouTube video player

റിട്ടയേഡ് ജഡ്ജിക്കും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം