തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഐഎൻടിയുസിയുടെ പ്രാദേശിക നേതാവെന്ന് സൂചന. 

ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയും സഹോദരൻ സനലും ചേർന്നാണ് ഇന്നലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടുത്തിയത്. 

അന്വേഷണം തങ്ങലിലേക്ക് എത്തും എന്നറിഞ്ഞതോടെ ഉണ്ണിയും സനലും ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരും നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.