തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സോളാർ പീഡന കേസിലെ പരാതിക്കാരി ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം. പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറി. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും. 

ബലാത്സംഗത്തിനിരയായാൽ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം. വാക്കുകൾ വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചെങ്കിലും മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി തന്നെ മോശം വാക്കുകൾ ഉയോഗിച്ച് അപമാനിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.