കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ‌കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

അതേ സമയം, ശബരിമല സ്വർണ കടത്ത് കേസിൽ പ്രതിപട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ കൂടുതൽ ഉദ്യോഗസ്ഥരുടെ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് എസ്.ഐ.ടി. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിലെ സ്വ‍ർണം കടത്തിയതിൽ 10 പ്രതികളാണുളളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിൻെറയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്. തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെ കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. 

ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി പ്രത്യേക സംഘം കസ്റ്റഡയിൽ ചോദ്യം ചെയ്യും. പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ളക് മുരാരിബാബുവും അസി. എഞ്ചിനിയർ സുനിൽകുമാറുമാണ്. മുൻ ദേവസ്വം സെക്രട്ടറി തിരുവാഭരണം കമ്മീഷണ‍ർമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ എന്നിവരിലേക്കാവും അന്വേഷണം ആദ്യമെത്തുക. ഇന്നലെ മുരാരിബാബുവിൻെറയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരിബാബുവിനെ കസ്റ്റഡയിൽ വാങ്ങാൻ അപേക്ഷ നൽകു.

‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകും; ഉന്നതരുണ്ടെങ്കിൽ കണ്ടെത്തും’പി.എസ്‌.പ്രശാന്ത്|PS Prasanth