മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു.
തിരുവനന്തപുരം: നന്ദാവനം എ ആർ ക്യാമ്പിലെ (A R Camp) പൊലീസുകാരന്‍റെ (Police Officer) മരണത്തിൽ ദുരൂഹത. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പൊലീസുകാരനായ കൊട്ടാരക്കര സ്വദേശി ബേർട്ടിയാണ് മരിച്ചത്. ബേർട്ടിയുടെ തലയ്ക്കേറ്റ പരിക്കിനെ തുടർന്നുള്ള രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം.
ബേർട്ടിയും മറ്റ് ചില പൊലീസുകാരുമായി മദ്യപിച്ച് വഴക്കുണ്ടായിരുന്നു. ഇതിനുശേഷം അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് നിലത്ത് വീണാണോ മർദ്ദനമേറ്റാണോ പരിക്കെന്ന് അറിയാന്‍ ശാത്രീയ പരിശോധന നടത്തണമെന്ന് പൊലീസ് പറഞ്ഞു.
