സൈബിക്കെതിരായ കോഴക്കേസ്: എഫ്ഐആറില്‍ തിരുത്തലിനായി അന്വേഷണസംഘം അപേക്ഷ നല്‍കി
'ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശത്തോടെ' എന്ന വാചകം കൂട്ടി ചേർക്കാനാണ് അപേക്ഷ.

ഇടുക്കി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സൈബി ജോസിനെതിരായ എഫ്ഐആറില്‍ തിരുത്തല്‍ വരുത്തുന്നതിനായി അന്വേഷണ സംഘം അപേക്ഷ നൽകി. 'ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശത്തോടെ' എന്ന വാചകം കൂട്ടി ചേർക്കാനാണ് അപേക്ഷ. മുവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പരാതിക്കാരനായി വിശ്വാസ വഞ്ചന, കൈക്കൂലി വാങ്ങൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സംഘം ഉടൻ യോഗം ചേർന്ന് സാക്ഷികൾക്ക് നോട്ടീസ് നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.