കൊച്ചി: ഇന്ധന കുടിശിക നല്‍കാത്തതിനാല്‍ കൊച്ചിയടക്കം ആറ്  വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. കൊച്ചി, റാഞ്ചി, മോഹാലി, പാറ്റ്ന, വിശാഖപട്ടണം, പൂന എന്നീ വിമാനത്താവളങ്ങളില്‍ സർവ്വീസ് നടത്തുന്ന എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നതാണ് ഐഒസി നിര്‍ത്തിവച്ചത്.

എന്നാല്‍, പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഐഒസിക്ക് 60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ധനം നൽകാത്തതുമായ പ്രതിസന്ധികൾ വിമാന സര്‍വ്വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.