Asianet News MalayalamAsianet News Malayalam

ഐഫോണ്‍ വിവാദം: കോടിയേരിയുടെ ഭാര്യ കസ്റ്റംസിന് മുന്നില്‍ ഹാജരാകുന്നതില്‍ അവ്യക്തത

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
 

IPhone controversy: Kodiyeri's wife appearing before customs is not confirm
Author
Kochi, First Published Mar 10, 2021, 7:00 AM IST

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകുന്നതില്‍ അവ്യക്തത. വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് ഹാജരാകുമോ എന്നതില്‍ കസ്റ്റംസിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ അന്വഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്.
 

Follow Us:
Download App:
  • android
  • ios