Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഒറ്റപ്പെട്ട ശക്തമായ മഴ;മരം വീണു,വീടുകളിൽ വെള്ളം കയറി,തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

isolated heavy rain in kozhikkod
Author
Kozhikode, First Published Jul 15, 2022, 8:09 AM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ചില വീടുകളിൽ വെള്ളം കയറി. മാവൂർ പഞ്ചായത്തിലും മൂന്ന് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്. ഡാം സൈറ്റിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവിടേക്ക് വിനോദ സഞ്ചാരികൾ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പയ്യാനക്കൽ , ചാമുണ്ടി വളപ്പ് മേഖലയിൽ കാലാക്രമണം ഉണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios