Asianet News MalayalamAsianet News Malayalam

ഡോക്ടറെ മർദ്ദിച്ചെന്ന് പരാതി; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം

Israel Soumya family members booked in assaulting private hospital doctor
Author
Thiruvananthapuram, First Published May 25, 2021, 9:17 AM IST

ഇടുക്കി: ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നൽകിയത്. സൗമ്യയുടെ ഭർത്താവ് സന്തോഷ്‌, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത്.

ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടർ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡോക്ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios